Monday, June 20, 2011

ചിലന്തിവലകള്‍

ഇന്നെവിടെ വല നെയ്യുമെന്നോര്ത്ത്
ചുറ്റിലും നോക്കീടവേ ..
വയര്‍ മെല്ലെ മന്ത്രിച്ചു .. സമയം അതിക്രമിച്ചിരിക്കുന്നു ..
ഒരുക്കുക വേഗം ഒരു വല
വീഴാനായ് പ്രാണികള്‍ കാത്തിരിക്കുന്നു ..
പിന്നെയോരമാന്തം മനസ്സിന് തോന്നീടും മുന്നേ
തൊട്ടടുത്ത്‌ കാണും ഒരു പനിനീര്‍ പൂവിന്‍
തണ്ടില്‍ നെയ്തു മനോഹരമാം ഒരു വല ..
പിന്നെ തൊട്ടടുതിരിക്കും കൊമ്പിന്മേല്‍
ചാടിയുരുന്നൊന്ന്  നോക്കി
ഭംഗി ഏതിനാവാം ..
അതെ ... മനുഷ്യര്‍ പാടി പുകഴ്ത്തും പനിനീരിനെക്കാള്‍..
ഭംഗിയെന്‍ ആ ചെറു വലക്കു തന്നെ ..
പിന്നെയാ വലയുടെ കോണിലായ്‌  കാത്തിരുന്നു
എനിക്ക് കല്പിച്ച ചെറു പ്രാണികളെ ..
കാത്തിരിപ്പിന്റെ വേദന കാണാതെ
സൃഷ്ടിയുടെ വിലയോന്നുമറിയാതെ
വലിയ ഒരു ഇല കൊണ്ടിട്ടു എന്‍ വലയില്‍
കുസൃതികള്‍ മാത്രമറിയും ചെറു കാറ്റ്
വീണ്ടും നെയ്തു ഒരു വല അതിവേഗം
വീണു അതില്‍ ചില  പ്രാണികളും..
ആവശ്യത്തിനു വയറും നിറച്ചു
ബാക്കി ആയതിനെ ഉപേക്ഷിച്
അടുത്ത വല നെയ്യേണ്ടത് എവിടെയെന്നും നോക്കി
പതുക്കെ അടുത്ത കൊമ്പിന്മേല്‍ ചാടി കയറി ..
യാഥാര്‍ത്ഥ്യത്തിന്‍ കണ്ണടയുമായി
കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ 
ചുറ്റിലും കാണുന്ന ചിലരെങ്കിലും
ഈ ചിലന്തി ആണോയെന്നാണ് എന്റെ സംശയം..